Tuesday, March 30, 2010

സത്യത്തിന്റെ മുഖം

സത്യത്തിന്റെ മുഖം യഥാര്‍ത്ഥത്തില്‍ എന്താണ്? ചിലപ്പോള്‍ നല്ലതും ചിലപ്പോള്‍ ഭയാനകവും ആയിരിക്കും. ഒന്ന് ചിന്തിച്ചാല്‍ സത്യം നെല്ലിക്ക പോലെ ആണ്. ആദ്യം കയ്കുമെങ്കിലും പിന്നെ മധുരിക്കും. പക്ഷെ എല്ലാവര്ക്കും സത്യമാര്‍ഗതിലൂടെ നടക്കുവാന്‍ സാധിക്കുകയില്ല. അതിനു വലിയ ഒരു മനസും ദൃഡ നിശ്ചയവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും ഉണ്ടായിരിക്കണം. ജീവിതത്തില്‍ സത്യത്തെ മുറുകെ പിടിക്കാന്‍ നമുക്ക് എല്ലാവര്ക്കും ഒരു മാതൃക ആയിരിക്കുന്നത് ഹരിച്ചന്ദ്ര മഹാരാജാവിന്റെ ജീവിതം ആണ്. അദ്ധേഹത്തിന്റെ ജീവിതകഥയുടെ സംഷിപ്ത രൂപത്തിലൂടെ സത്യത്തിന്റെ മുഖം നമുക്ക് നോക്കാം.

ഹരിച്ചന്ദ്ര മഹാരാജാവ് ത്രിശങ്കുവിന്റെ പുത്രനായി ജനിച്ചു. അദ്ദേഹം അയോധ്യയിലെ രാജാവായിരുന്നു. അദ്ധേഹത്തിന്റെ ഭരണത്തില്‍ തന്റെ പ്രജകളെല്ലാം സന്തുഷ്ടരായിരുന്നു (നമ്മുടെ മഹാബലിയെ പോലെ ). ആര്‍ക്കും ഒന്നിനും കുറവ് വരാതെ അദ്ദേഹം നോക്കി. അദ്ധേഹത്തിന്റെ പത്നിയുടെ പേര്‍ താരാമതി എന്നായിരുന്നു. പക്ഷെ അദ്ദേഹം ഒരു കാര്യത്തില്‍ ദുഖിതന്‍ ആയിരുന്നു. അദ്ദേഹത്തിനു മക്കള്‍ ഇല്ലായിരുന്നു. അതിനായി അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിക്കുകയും വളരെയധികം യാഗങ്ങള്‍ നടത്തുകയും ചെയ്തു. അവസാനം വരുന ഭഗവാന്‍ പ്രസാദിച്ചു ഒരു കുഞ്ഞുണ്ടാകാന്‍ അനുഗ്രഹിക്കുകയും ചെയ്തു. പക്ഷെ ഒരു കണ്ടീഷന്‍ വചൂ. "ആ മകനെ എനിക്ക് ദാനം ചെയ്യണം" . മനസില്ലാ മനസോടെ അദ്ദേഹം സമ്മതിച്ചു. പക്ഷെ കുട്ടിയോടുള്ള സ്നേഹം കാരണം കുട്ടിയെ ദാനം ചെയ്യാന്‍ മനസ്സ് വന്നില്ല. രോഹിതാക്ഷന്‍ എന്നായിരുന്നു അവന്റെ പേര്‍. അവന്‍ വലുതായപ്പോള്‍ തന്റെ മാതാ പിതാക്കള്‍ ഭഗവാനോട് ഇങ്ങിനെ ഒരു വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് അവനു മനസിലായി. ഒരു സുപ്രഭാതത്തില്‍ അവന്‍ അവരെയെല്ലാം ഉപേക്ഷിച്ചു എങ്ങോട്ടോ ഓടിപോയി. വാക്ക് പാളിക്കാഞ്ഞതിനാല്‍ വരുന ഭഗവാന്‍ അദ്ദേഹത്തെ ശപിച്ചു. അദ്ദേഹം രോഗിയായി. പക്ഷെ അദ്ധേഹത്തിന്റെ പ്രാര്‍ത്ഥന കേട്ടപ്പോള്‍ അദ്ധേഹത്തിന്റെ ദയനീയ അവസ്ഥയും പരിഗണിച്ചു അദ്ദേഹത്തെ ശാപത്തില്‍ നിന്നും മോചിതനാക്കി. അദ്ദേഹം സുഖം പ്രാപിച്ചു. മകനും തിരികെ വന്നു. മകനെ തന്നില്ല എങ്കില്‍ പരിണത ഫലം എന്താകും എന്ന് ഭഗവാനോട് ചോതിച്ചു. "നിന്റെ പത്നി താരാമതിയും മകന്‍ രോഹിതാക്ഷനും മരിക്കും" ഭഗവാന്‍ പറഞ്ഞു. താന്‍ ഭഗവാന് കൊടുത്ത വാക്ക് പാളിക്കാഞ്ഞതില്‍ കുറ്റബോധം തോന്നുകയും ഒരു ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു. സത്യം വെടിഞ്ഞു ജീവിക്കുകിയില്ല എന്ന്. അന്ന് മുതല്‍ അദ്ദേഹം "സത്യവ്രതന്‍" എന്നറിയപ്പെടുകയും ചെയ്യുന്നു.

തുടര്‍ന് കുറച്ചു കാലങ്ങള്‍ക് ശേഷം വിശ്വാമിത്ര മഹര്‍ഷിക്ക് കൊടുത്ത വാക്കനുസരിച്ച് തന്റെ രാജ്യം മുഴുവന്‍ അദ്ദേഹത്തിനു കൊടുക്കുന്നു. പിന്നെ ഭഗവാന്‍ ശിവന് കൊടുത്ത വാക്കനുസരിച്ച് തന്റെ കയ്യില്‍ ഒന്നും അവശേഷിചിട്ടില്ലായിരുന്നതിനാല്‍ തന്റെ ഭാര്യയെയും മകനെയും ദക്ഷിണ വയ്കുന്നു. പക്ഷെ ദക്ഷിണ വയ്കാന്‍ അവര്‍ മതിയായ്കായാല്‍ തന്നെ തന്നെ ചുടല പറമ്പിലെ കാവല്‍കാരന് വില്കുന്നു. അങ്ങിനെ അവസാനം അവന്റെ അടിമയായി ചുടല പറമ്പില്‍ ജോലി നോക്കുന്നു. പക്ഷെ അവസാനം ഭഗവാന്‍ പ്രത്യക്ഷപെടുകയും ഇതെല്ലാം ഒരു പരീക്ഷണമായിരുന്നു എന്ന് പറയുകയും ചെയ്യുന്നു. അങ്ങിനെ തനിക്കു നഷ്ടപെട്ടതെല്ലാം തിരികെ കിട്ടുന്നു. ഇതാണ് കഥയുടെ ചുരുക്കം.

ഹരിച്ചന്ദ്ര മഹാരാജാവിന്റെ ജീവിതം സത്യത്തിന്റെ മുഖം എത്ര കടിനമാനെന്നു നമ്മെ കാണിക്കുന്നു. ഈ ആധുനിക ജീവിതത്തില്‍ അദ്ദേഹത്തെ ശരിക്കും അനുകരിച്ച ഒരു മഹത് വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. പക്ഷെ ഇന്നത്തെ ഒരു യാഥാര്‍ഥ്യം രാജ്യ പുരോഗതിയും വ്യക്തികളുടെ പുരോഗതിയും സത്യത്തിലൂടെ അല്ലെന്നുല്ലതാണ്. ഈ ലോകത്തില്‍ സത്യം കൈമുതലാക്കി ജീവിക്കുന്നവന് ഭൌതികസുഖ സൌകര്യങ്ങള്‍ വേണ്ടുവോളം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരു അസത്യം പറയാതെ ചെയ്യാതെ ജീവിക്കാന്‍ മനുഷ്യന്‍ കഷ്ടപെടുന്നു. ചെറിയ ചെറിയ അസത്യങ്ങളെ കാര്യമായി എടുക്കാതെ എല്ലാവരും മുന്നോട്ടു പോകുന്നു. ഇരുപതൊന്നാം നൂറ്റാണ്ടില്‍ സത്യത്തിനു വലിയ പ്രാധാന്യം ഇല്ലെന്നു തോന്നുന്നു. നമ്മുടെ നിത്യ ജീവിതത്തിന്റെ കാര്യം തന്നെ എടുത്തു നോക്കാം. ഏതെങ്കിലും ഗെവന്മേന്റ്റ് ഓഫീസിലെ കാര്യം എടുക്കുക. ഓഫീസര്‍മാര്‍ പലരും കൈക്കൂലി വാങ്ങുന്നു. കാര്യം നടക്കാന്‍ സാധാരണക്കാര്‍ കൈക്കൂലി കൊടുക്കുന്നു. ഇവിടെ രണ്ടുപേരുടെയും കാര്യം നടക്കാന്‍ സത്യം മറച്ചു വെയ്ക്കുന്നു. ഇങ്ങിനെ വ്യാപാര കരാറുകളിലും, പ്രോപെരിടി വാങ്ങുന്നതിലും വിക്കുന്നതിലും, കറുപ്പ് വെളുപ്പ രേഖകള്‍ കാണാം. പ്രമാണങ്ങളിലും തിരിമറി നടത്തുന്നു. ഏതു ഓഫീസില്‍ ചെന്നാലും അല്പം കൈകൂലി മുടക്കിയാല്‍ കാര്യം നടക്കുന്നു. മേലുദ്യോഗസ്ഥര്‍ മുതല്‍ പ്യൂണ്‍ വരെ കൈക്കൂലി വാങ്ങുന്നു.


തിരിച്ചരിവാകുന്ന കാലം മുതല്‍ മനുഷ്യന്‍ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. ജീവിത സാഹചര്യങ്ങള്‍ അവനെ അതിലേക്കു നയിക്കുന്നു. ചെറിയ അസത്യങ്ങല്ക് വലിയ പ്രാധാന്യം കൊടുക്കാതെ വളരുന്നത്‌ ആണ് അതിനു കാരണം. പക്ഷെ വ്യക്തി വളരുമ്പോള്‍ സത്യത്തിന്റെ പേരില്‍ അസത്യം ചെയ്യുകയും "നല്ലപിള്ള" ചമഞ്ഞു അസത്യതിലൂടെ ജീവിച്ചു സത്യത്തിന്റെ മുഖത്തിന്‌ കരി തേക്കുന്നു. സത്യസന്ധനായി വളരാന്‍ എല്ലാവര്ക്കും സാധിക്കില്ല. എങ്കിലും നല്ല മനുഷ്യരെ അനുകരിച്ചു, ജീവിതത്തിന്റെ കഷ്ടതകള്‍ സത്യതിലൂടെ നടന്നാല്‍ ഒഴിവാക്കാന്‍ പറ്റില്ല എന്നാ യാഥാര്‍ഥ്യം മനസിലാക്കി, അന്തിമ വിജയവും മനസമാധാനവും സത്യത്തിനു മാത്രമേ നല്കാന്‍ കഴിയൂ എന്നും മനസിലാക്കി, ചെയ്യാവുന്ന സത്കര്‍മങ്ങള്‍ ചെയ്തു നമുക്ക് മുന്നോട്ടു പോകാം.

"അസതോമാ സത് ഗമയാ, തമസോമ ജ്യോതിര്‍ഗമയ, മൃത്യുമാ അമൃതം ഗമയാ"
ഇതിലും ആദ്യം സത്യതിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്‌. അച്ഛനമ്മാര്‍ മക്കളെ സമാധാനിപ്പിക്കാന്‍ പറയുന്ന ചെറിയ ചെറിയ കള്ളങ്ങള്‍ അല്ലെങ്കില്‍ ഒരു മനുഷ്യനു സ്വാന്തനം വരാന്‍ പറയുന്ന ചെറിയ കള്ളങ്ങള്‍ മുതലായവ ഒഴിച്ച് മറ്റുള്ള അസത്യങ്ങളും അസത്യ മാര്‍ഗങ്ങളും ഉപേക്ഷിക്കാന്‍ നമുക്ക് പരിശ്രമിക്കാം. "ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു" എന്ന് യേശുദേവന്‍ പറയുന്നു. അപ്പോള്‍ സത്യം ദൈവികമാണ്. അതിലൂടെ ഉള്ള യാത്ര അല്പം കഠിനവും ആണ്. സത്യം പലയിടത്തും അപ്രിയങ്ങളാണ്. കാരണം പ്രിയമായവ പലതും അസത്യത്തില്‍ മറഞ്ഞിരിക്കുന്നു. സത്യം പറഞ്ഞവര്‍ പലരും ശിക്ഷിക്കപ്പെട്ടിരിക്കുന്ന ചരിത്രം നമുക്കെല്ലാവര്കും അറിയാവുന്നതാണല്ലോ.

സത്യതിലൂടെ ജീവിക്കുന്നവന്‍ ഭയമില്ലാതെ ജീവിക്കുന്നു. സത്യം നമ്മെ സ്വതന്ത്രമാക്കുന്നു. സത്യത്തിനു ഒന്നാം സ്ഥാനം നല്‍കികൊണ്ട്, എല്ലാവര്ക്കും നന്മ നേര്‍ന് കൊണ്ട് എന്റെ ഈ പോസ്റ്റ്‌ സമര്പിക്കുന്നു.

Tuesday, August 4, 2009

ഈശ്വരന്റെ ആത്മാവ്

ഒരിക്കല്‍ ഒരു ധനവാന്‍ യേശുവിന്റെ അടുക്കല്‍ ചെന്നു. അവന്‍ ചോതിച്ചു, ഗുരു ഞാന്‍ പത്തു പ്രമാണങ്ങള്‍ എല്ലാം പാലിക്കുന്നു, ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നു, ഇനി സ്വര്‍ഗത്തില്‍ പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? യേശു പറഞ്ഞു "നിനകുള്ളതെല്ലാം വിറ്റു ദരിദ്രര്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു സമ്പാദ്യം ഉണ്ടാകും". ആ മനുഷ്യന്‍ നിരാശനായി അവിടെ നിന്നും പോയി. കാരണം അദ്ദേഹത്തിന് ധാരാളം സംബതുണ്ടായിരുന്നു. പിന്നെയും യേശു പറയുന്നു "ഒട്ടകം സുചികുഴയിലൂടെ കടന്നാലും ധനവാന്‍ സ്വര്‍ഗത്തില്‍ കടക്കില്ല. അപ്പോള്‍ ഈശ്വരന്റെ ആത്മാവ് എപ്പോഴും ആരുടെ കൂടെ ആണെന്ന് എല്ലാവര്ക്കും മനസിലാകുന്നു. എന്നാല്‍ ഇന്നു ലോകത്തില്‍ എല്ലാ ആരാധനാലയങ്ങളിലും മുന്നിലുള്ളവര്‍ പണമുള്ളവര്‍ തന്നെ. അവര്‍ ഇല്ലെങ്ങില്‍ ആരാധനാലയങ്ങള്‍ ഒന്നും ഉണ്ടാകില്ല. അവര്‍ എന്തിനും ദൈവത്തിന്റെ പേരില്‍ ആണെങ്കില്‍ പണം മുടക്കുന്നു, എല്ലാം ഒരു ലക്ശ്യത്തിനു വേണ്ടി, ദൈവത്തിന്റെ അനുഗ്രഹം. പക്ഷെ ദരിദ്രര്കു അല്പം പണം കടമായി പോലും കൊടുക്കില്ല. കാരണം അവര്‍ക്ക് കൊടുത്താല്‍ എന്റെ ബിസിനെസ്സ്‌ തകരും, പണം കിട്ടിയെന്നു വരില്ല, അങ്ങിനെ പലതും. ഇവിടെ യേശുവിന്റെ വചനവും ഇതും തമ്മില്‍ എത്ര വ്യതാസം. ഇപ്പോള്‍ ഒരു കവി പാടിയത് കുടി ഓര്‍മയില്‍ വരുന്നു

"അടുത്ത് നില്പോരനുജനെ നോക്ക്‌കണക്ഷികളില്ലതോ

നരൂപനീശ്വരന്‍ അടര്ശ്യനയാല്‍ അതിലെണ്ടാസ്ച്ചര്യം"

ഈ ലോകത്തില്‍ ഈശ്വരന്‍ സ്നേഹിക്കുന്ന മനുഷ്യര്‍ കുറവാണു. ഈശ്വരനെ സ്നേഹിക്കുന്നവര്‍ ആണ് കുടുതല്‍ ജനങളും. ഒരു കഥ വീണ്ടും ഓര്മ വരുന്നു

ഒരിക്കല്‍ അബു എന്ന്ന മനുഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ ആരാധനലയ്ങളില്‍ പോകാരില്ലയിരുന്നു അല്ലെങ്ങില്‍ അവന് സമയം ഇല്ലായിരുന്നു എന്ന് പറയാം. കാരണം അവന് മനുഷ്യനെ സ്നേഹിക്കാനും അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാനും മാത്രമെ സമയം ഉള്ളായിരുന്നു. ഏത് മനുഷ്യര്കും എന്ത് സഹായവും ചെയ്യാന്‍ അവന്‍ തയാറായിരുന്നു, അങ്ങിനെയിര്‍ഇക്കെ അബു ഒരു സ്വപ്നം കണ്ടു,

സ്വര്‍ഗവാതില്‍ തുറന്നിരിക്കുന്നു, വാതിലില്‍ രണ്ടു സൈഡില്‍ രണ്ടു പുസ്തകം, ഒന്നു ദൈവത്തെ സ്നേഹിക്കുന്നവര്‍, രണ്ടാമത്തേത്‌ ദൈവം സ്നേഹിക്കുന്നവര്‍ ഒന്നാമത്തെ പുസ്തകത്തില്‍, അബു അവന്റെ പെരന്ന്യെഷിച്ചു, പക്ഷെ അവന്‍ നിരാശനായി. അതില്‍ അവന്റെ പേരു കണ്ടില്ല. എന്നാല്‍ രണ്ടാമത്തെ പുസ്തകത്തില്‍ ആദ്യം അവന്റെ പേരാണു കണ്ടത്. അവന്‍ അപ്പോഴും നിരാശ തന്നെ. കാരണം അവന്‍ ചിന്തിച്ചു അവന്‍ ദൈവത്തെ സ്നേഹിചില്ലല്ലോ. പക്ഷെ അവന്‍ പിന്നെ അറിഞ്ഞു രണ്ടാമത്തെ പുസ്തകത്തില്‍ ഉള്ളവര്‍ (ദൈവം സ്നേഹിച്ചവര്‍) ആണ് സ്വര്‍ഗത്തില്‍ പോകാന്‍ യോഗ്യത ഉള്ളവര്‍ എന്ന്. അവനു സന്തോഷമായി.
ഈ കഥ നല്ല ഒരു അധ്യാത്മ ഉണര്‍വ് മനുഷ്യര്കുണ്ടാക്കും, രണ്ടാമത്തേത്‌ പ്രാര്തിക്കുന്നതോ, ധ്യാനങ്ങളില്‍ പങ്കെടുക്കുന്നത് കൊണ്ടോ, ദര്ശനം നടത്തുന്നത് കൊണ്ടോ, നേര്‍ച്ചകള്‍ കൊടുക്കുന്നത് കൊണ്ടോ ഒന്നും നാം ദൈവത്തെ സ്നേഹിക്കുന്നില്ല, അങ്ങിനെ ഒരു ഈശ്വര അസ്ഥിത്യം ഉണ്ടോ എന്ന് പോലും സംശയം ആണ്. ഈശ്വരന്റെ ആത്മാവ് എതാനാനനു പഠിക്കുകയാണ് നല്ലത്, ആ അരുപി നമ്മെ സ്നേഹിക്കുന്നത് പോലെ ജീവിക്കുകയാണ് വേണ്ടത്, അങ്ങിനെ ആ പരമമായ സത്യം നാം കണ്ടെത്തുന്നതാണ് ആവശ്യം.